മങ്കടയിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ സിപിഐഎം; ലീഗ് നേതാവ് കുന്നത്ത് മുഹമ്മദിനെ പരിഗണിക്കുന്നു

മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ് കുന്നത്ത് മുഹമ്മദ്

മലപ്പുറം: മങ്കടയിൽ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ ഒരുങ്ങി സിപിഐഎം. മുസ്ലിം ലീ​ഗിൻ്റെ മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദിനെയാണ് സിപിഐഎം രം​ഗത്തിറക്കാൻ ആലോചിക്കുന്നത്. മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ് കുന്നത്ത് മുഹമ്മദ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കുന്നത്ത് മുഹമ്മദുമായി സിപിഐഎം നേതൃത്വം ചർച്ച നടത്തി. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുന്നത്ത് മുഹമ്മദിൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കും.

നേരത്തെ മഞ്ഞളാംകുഴി അലിയെ ഇടതുപക്ഷം സ്വതന്ത്രനാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ടി കെ റഷീദലിയെയാണ് സിപിഐഎം ഇവിടെ മത്സരിപ്പിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് മണ്ഡലം മാറിയെത്തിയ മുസ്ലിം ലീ​ഗിൻ്റെ മഞ്ഞളാകുഴി അലി 6246 വോട്ടിന് ഇവിടെ വിജയിച്ചിരുന്നു. മഞ്ഞളാംകുഴി അലി തന്നെ വീണ്ടും ലീ​ഗിനായി മത്സരിക്കാൻ ഇറങ്ങിയേക്കും.COntent Highlights: CPI(M) is once again experimenting with an independent candidate in Mankada assembly constituency, considering Muslim League leader Kunath Muhammad as a potential nominee for the upcoming Kerala elections.

To advertise here,contact us