വി പി സാനു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

തവനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സാനു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ ദേശീയ പ്രസിഡന്റ് വി പി സാനു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ. നിലവിലെ പ്രസിഡന്റ് യു ഷറഫലി നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് വി പി സാനു.

തവനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സാനു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിറ്റിങ് എംഎല്‍എ കെ ടി ജലീലിനെ തന്നെ വീണ്ടും നിയോഗിക്കാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു.

ഇതോടെയാണ് സാനുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നിയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു.

Content Highlights: CPI(M) leader V P Sanu has been appointed as the President of the Kerala State Sports Council

To advertise here,contact us