ബാർ സമയം കഴിഞ്ഞതിനാൽ പുറത്തു പോകാൻ ആവശ്യപ്പെട്ടു; ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ

കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം

കോട്ടയം: സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ. കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും ജീവനക്കാരൻ പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ജീവനക്കാരനെ മദ്യപിച്ചുകൊണ്ടിരുന്ന നാലം​ഗസംഘത്തിലെ രണ്ടുപേർ ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ബാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബാർ ജീവനക്കാരനു നേരെ മദ്യപസംഘത്തിലെ ഒരാൾ തോക്കുചൂണ്ടുകയായിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേർ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപൻ വെടിയുതിർത്തു. സംഭവത്തിൽ ബാർ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവ ശേഷം ഇവർ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.

ബാർ മാനേജ്മെൻ്റ് അക്രമികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എയർ പിസ്റ്റൽ ഉപയോ​ഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസ് നി​ഗമനം. സംഭത്തിൽ കേസെടുതെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. ബാർ ജീവനക്കാരായ യുവതികളോട് മദ്യപസംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതാണു തർക്കത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.

Content Highlights: Drunk man shoots bar employee who asked him to leave because he was out of time

To advertise here,contact us