എംഎല്‍എ എന്ന നിലയില്‍ കൊല്ലം മണ്ഡലത്തില്‍ എന്തുചെയ്‌തെന്ന് ജനം; മറുപടിയുമായി മുകേഷ്

ഫേസ്ബുക്കിൽ നിരന്തരം ചോദ്യം ഉയർത്തുന്നവർക്കുള്ള മറുപടിയാണിതെന്ന് മുകേഷ് എംഎൽഎ

കൊല്ലം: കൊല്ലം മണ്ഡലത്തില്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ് എംഎല്‍എ. കൊല്ലം മണ്ഡലത്തിന് പുറത്തുള്ളവര്‍ ഇക്കാര്യം ചോദിച്ച് ഫേസ്ബുക്കില്‍ നിരന്തം കമന്റിടുന്നുണ്ടെന്നും അതിനുള്ള മറുപടിയാണിതെന്നും പറഞ്ഞാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സമയം കണ്ടെത്തി മുഴുവന്‍ വായിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ഇതിന് ശേഷം മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ മുകേഷ് പങ്കുവെയ്ക്കുന്നു.

പത്തുകൊല്ലമായി ലഭിച്ച എംഎല്‍എ ഫണ്ട് 56 കോടി രൂപയും പൂര്‍ണമായും വിനിയോഗിച്ചതായി മുകേഷ് പറയുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി സാംസ്‌കാരിക സമുച്ചയം 57 കോടി രൂപയ്ക്ക് പണിപൂര്‍ത്തീകരിച്ചു. ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം 74 കോടി അനുവദിച്ചു. ഇതിൻ്റെ ടെന്‍ഡര്‍ നടപടിയിലാണെന്ന് മുകേഷ് പറയുന്നു. പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ കോടികള്‍ വില വരുന്ന അമൂല്യമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട് ഗ്യാലറി മൂന്ന് കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. 60 ലക്ഷം രൂപ ചെലവില്‍ ശ്രീനാരായണ ഗുരുവിന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ പണി പൂര്‍ത്തീകരിച്ചു. തങ്കശ്ശേരി ഹാര്‍ബറിലെ അടിസ്ഥാന സൗകര്യ വികസനം 11.39 കോടി രൂപ ഇടത് വികസന പദ്ധതി നടപ്പിലായി വരുന്നു. കൊല്ലം പോര്‍ട്ട് വിവിധ പദ്ധതികളില്‍ ആയി 22.5 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. കൊല്ലം കോടതി സമുച്ചയം 88.21 കോടി രൂപ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായി. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ 15 കോടി രൂപ ചെലവില്‍ തറക്കല്ലിട്ടു. ടൂറിസം പദ്ധതി 56 കോടി രൂപ ചെലവില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മുകേഷ് കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കൊല്ലം നിയമസഭാ മണ്ഡലത്തിന് പുറത്തുള്ള ചില സുഹൃത്തുക്കള്‍ നിരന്തരം വന്നു എന്റെ മുഖപുസ്തകത്തില്‍ കമന്റ് ചെയ്യാറുണ്ട് എംഎല്‍എ എന്നുള്ള നിലയില്‍ കൊല്ലം മണ്ഡലത്തില്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന്. അവര്‍ അറിയുന്നതിനായി ചില പ്രധാനപ്പെട്ട പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. സമയം കണ്ടെത്തി മുഴുവന്‍ വായിക്കണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ഒന്നുമില്ലെങ്കിലും നാലര പതിറ്റാണ്ടായി നിങ്ങളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരാളല്ലേ. അത്രയുമെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പത്തുകൊല്ലമായി ലഭിച്ച എംഎല്‍എ ഫണ്ട് 56 കോടി രൂപയും പൂര്‍ണമായും വിനിയോഗിച്ചു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി സാംസ്‌കാരിക സമുച്ചയം 57 കോടി രൂപയ്ക്ക് പണിപൂര്‍ത്തീകരിച്ചു. ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ടം 74 കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടിയിലാണ്. അഞ്ചാലുംമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 5 കോടി പൂര്‍ത്തീകരിച്ചു. മങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നുകോടി പൂര്‍ത്തീകരിച്ചു. പണയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നുകോടി പൂര്‍ത്തീകരിച്ചു. പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ കോടികള്‍ വില വരുന്ന അമൂല്യമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട് ഗ്യാലറി മൂന്ന് കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. 60 ലക്ഷം രൂപ ചെലവില്‍ ശ്രീനാരായണ ഗുരുവിന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ പണി പൂര്‍ത്തീകരിച്ചു. തങ്കശ്ശേരി ഹാര്‍ബറിലെ അടിസ്ഥാന സൗകര്യ വികസനം 11.39 കോടി രൂപ ഇടതു വികസന പദ്ധതി നടപ്പിലായി വരുന്നു. കൊല്ലം പോര്‍ട്ട് വിവിധ പദ്ധതികളില്‍ ആയി 22.5 കോടി രൂപ ചെലവഴിച്ച് നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിച്ചു. കൊല്ലം കോടതി സമുച്ചയം 88.21 കോടി രൂപ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായി. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ 15 കോടി രൂപ ചെലവില്‍ തറക്കല്ലിട്ടു. ടൂറിസം പദ്ധതി 56 കോടി രൂപ ചെലവില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഞ്ഞാങ്കടവ് നഗര കുടിവെള്ള പദ്ധതി- 355 കോടി രൂപ ചെലവില്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍

വിദ്യാഭ്യാസ മേഖലയില്‍- മണ്ഡലത്തിലെ 9 സ്‌കൂളുകളിലായി 35 കോടി രൂപ ചെലവില്‍ ഹൈടേക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.

ജില്ലാ ആശുപത്രി രണ്ട് ലക്ഷത്തി 35,000 ചതുരശ്ര അടിയില്‍ 134 കോടി രൂപയുടെ നിര്‍മാണം നടന്നുവരുന്നു.

ക്യു എസ്എസ് കോളനി 179 കുടുംബങ്ങള്‍ക്ക് 20 കോടി രൂപ ചെലവഴിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി.

ലിങ്ക് റോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുതല്‍ ഓലക്കടവ് വരെയുള്ള 114 കോടി രൂപ പൂര്‍ത്തീകരിച്ചു.

പാണമുക്കം വഴി ദേശീയപാത 66 എത്തിച്ചേരുന്ന വിധം അഞ്ചാംഘട്ടത്തിനുള്ള സാധ്യതയുടെ പരിഗണനയിലാണ്.

പെരുമണ്‍ പാലം- 44 കോടി രൂപ ചെലവില്‍ പണിപൂര്‍ത്തിയായി വരുന്നു.

കൊല്ലം വിക്ടോറിയ ആശുപത്രി പുതിയ ബ്ലോക്കിന് 109 കോടി രൂപ അനുവദിച്ചു. കിഫ്ബിയുടെ പരിശോധനയിലാണ്.

കൊല്ലം മണ്ഡലത്തിലെ 7.5 കോടി രൂപയുടെ റോഡ് നിര്‍മാണങ്ങളുടെ ടെന്‍ഡറുകള്‍ക്ക് അംഗീകാരം

കൊല്ലം മണ്ഡലത്തിലെ പനയം പഞ്ചായത്തിലെ പെരുമണ്‍ തരിയന്‍ മുക്ക്-പെരിനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് റോഡിന്റ നവീകരണത്തിന് 3,00,35710 രൂപയുടെ ടെന്‍ഡറിനും കണ്ടച്ചിറ-മുടന്തിയാര്‍വിള ജംഗ്ഷന്‍ റോഡിന്റെ നവീകരണത്തിന് 2,97,38,225 രൂപയുടെ ടെന്‍ഡറിനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. പെരിനാട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ താന്നിക്ക മുക്ക് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് 1,53,360,20 രൂപയുടെ ടെന്‍ഡറിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ബിഎം&ബിസി നിലവാരത്തില്‍ റോഡുകള്‍ നവീകരിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. മൂന്ന് റോഡുകളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒഎന്‍വി സ്‌ക്വയര്‍ സ്മാരക നിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു പന്ത്രണ്ടാം തീയതി വൈകിട്ട് 4:00 മണിക്ക് ബഹു മന്ത്രി സജി ചെറിയാന്‍ തറക്കല്ലിടും.

കൊല്ലം നിയമസഭാ മണ്ഡലത്തില്‍ എം മുകേഷ് എംഎല്‍എയുടെ പേര് കൊത്തിയ ശിലാ ഫലകങ്ങളില്‍ചിലത്

1)കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടം2)മങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍3)അഞ്ചാലുംമൂട് സ്‌കൂള്‍

4)അഷ്ടമുടി സ്‌കൂള്‍5)ടൗണ്‍ യുപിഎസ്6)ക്യുഎസ്എസ് കോളനി7)ഓപ്പണ്‍ യൂണിവേഴ്‌സിറ്റി8)സാംസ്‌കാരിക സമുച്ചയം9)തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍10)ആനന്ദലീശ്വരം ക്ഷേത്രക്കുളം11)തൃക്കടവൂര്‍ കാമ്പിയില്‍ കുളം12)പെരുമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം13)തൃക്കരുവ സാംസ്‌കാരിക സമുച്ചയം14)തൃക്കരുവ ഭിന്നശേഷി സ്‌കൂള്‍ കെട്ടിടം15)പനയം ഭിന്നശേഷി സ്‌കൂള്‍ കെട്ടിടം16)തൃക്കരുവ സ്റ്റേഡിയം17)അഷ്ടമുടി ക്രാഫ്റ്റ് സെന്റര്‍18)അഷ്ടമുടി ബോട്ടി ജെട്ടി19)സംഘ കടവ് ബോട്ട് ജെട്ടി20)നീലാംബരി ഓഡിറ്റോറിയം21)ആശ്രാമം നഴ്‌സിംഗ് സ്‌കൂള്‍ കെട്ടിടം22)ജില്ലാ ആശുപത്രി23)കൊല്ലം ബീച്ച് ടോയ്‌ലറ്റ് കോംപ്ലക്‌സ്24)വെസ്റ്റ് കൊല്ലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം25)ആലുംമൂട് പണിയില്‍ ഹൈസ്‌കൂള്‍26)അഞ്ചാലുംമൂട് ബസ് ടെര്‍മിനല്‍27)തൃക്കടവൂര്‍ എകെജി ഗ്രന്ഥശാലയ്ക്ക് കെട്ടിടം28)തൃക്കടവൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രം29)ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം30)തൃക്കടവൂര്‍ പള്ളിക്കു മുന്‍വശം ബസ് കാത്തിരിപ്പ് കേന്ദ്രം31)താലൂക്ക്‌ച്ചേരി ജംഗ്ഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം32)വേളാങ്കണ്ണി പള്ളിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം33)അഞ്ചുകല്ലുംമൂട് ജംഗ്ഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം34)തങ്കശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രം35)ആശ്രാമം മൈതാനത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം36)കൊല്ലം വെസ്റ്റ്, സ്മാര്‍ട്ട് വില്ലേജ് ഓഫീസ്37)കൊല്ലം ഈസ്റ്റ്, സ്മാര്‍ട്ട് വില്ലേജ് ഓഫീസ്38)അഞ്ചാലുംമൂട്, സ്മാര്‍ട്ട് വില്ലേജ് ഓഫീസ്39)തൃക്കരുവ,സ്മാര്‍ട്ട് വില്ലേജ് ഓഫീസ്40)പനയം സ്മാര്‍ട്ട് വില്ലേജ് ഓഫീസ്41)കൊല്ലം ബോയ്‌സ് ഹൈസ്‌കൂളിന് കിച്ചന്‍ ബ്ലോക്ക്42)കൊല്ലം ഗേള്‍സ് ഹൈസ്‌കൂളിന് ഓഡിറ്റോറിയം43)പോര്‍ട്ട് ലൈബ്രറി കെട്ടിടം44)തങ്കശ്ശേരി ഗാന്ധി സേവാ സംഘം ലൈബ്രറി കെട്ടിടം45)പ്രകാശ് കലാകേന്ദ്രം പുതിയ കെട്ടിടം46)ആശ്രാമം അമിനിറ്റി സെന്റര്‍ കുഴല്‍ കിണര്‍47)പനയം തെക്കേവീട്ടില്‍ മുക്ക് കുഴല്‍ കിണര്‍48)തൃക്കരുവ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന് സമീപം കുഴല്‍ കിണര്‍49)പനയം കുഴല്‍ കിണര്‍50)കണ്ടച്ചിറ, കുഴല്‍ കിണര്‍51)തൃക്കടവൂര്‍ പരപ്പത്ത് മുക്ക് കുഴല്‍ കിണര്‍52)അഞ്ചാലുംമൂട് എല്‍പിഎസിന് മോട്ടോര്‍ പമ്പ് സെറ്റ്53)തൃക്കടവൂര്‍ വില്ലേജ് ഓഫീസിന് കോമ്പൗണ്ട് വാള്‍54)അഞ്ചാലുംമൂട് എല്‍.പി. എസിന് യൂറിനല്‍ ബ്ലോക്ക്55)സാമ്പ്രാണികോടി ടൂറിസം അമിനിറ്റി സെന്റര്‍56)ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വികസനം57)ആശ്രാമം മൈതാനം സൗന്ദര്യവല്‍ക്കരണം58)ജില്ലാ ജയിലിന് മോട്ടോര്‍ പമ്പ് സെറ്റ്59)കിളികൊല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം60)ഉളിയക്കോവില്‍ കെ വി എസ്എന്‍ഡിപി സ്‌കൂള്‍61)ചാത്തനാംകുളം എംഎസ്എം സ്‌കൂള്‍ ടോയ്‌ലറ്റ് ബ്ലോക്ക്62)കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂള്‍ ടോയ്‌ലറ്റ് ബ്ലോക്ക്63)നീരാവില്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ ടോയ്‌ലറ്റ് ബ്ലോക്ക്

എംഎല്‍എ എന്ന നിലയില്‍കൊല്ലം മണ്ഡലത്തില്‍എന്തുചെയ് തെന്ന് ജനം

മറുപടിയുമായിമുകേഷ്

Content Highlights- Mukesh addressed public queries about the performance and activities of the MLA in Kollam constituency

To advertise here,contact us