കോട്ടയം: പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഒരുലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. പൂവരണി സ്വദേശി സ്കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കയറിൽ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ ജോസ് പൂവരണി പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
Content Highlight : men killed neighbour for jackfruit related fight at kottayam, The court sentenced the accused to life imprisonment and a fine