കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു, 8000ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ സിറ്റി പൊലീസിന് ഇന്നും നാളെയും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ നിര്‍ബന്ധിത ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്.
Content Highlight; During the Prime Minister’s visit, Kochi police have announced temporary traffic restrictions and diversions across key city roads.