കായികമന്ത്രിയെ അവഗണിച്ച് മന്ത്രി ആർ ബിന്ദു കോളേജ് കെട്ടിട്ടം ഉദ്ഘാടനം ചെയ്തു; ചടങ്ങ് ബഹിഷ്‌കരിച്ച് അബ്ദുറഹിമാൻ

കൃത്യസമയത്ത് ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തിയത്

താനൂര്‍: മലപ്പുറം താനൂരില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ എത്തുംമുമ്പ് ഗവണ്‍മെന്റ് കോളേജിന്റെ ഒന്നാംഘട്ട കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ആര്‍ ബിന്ദു. കൃത്യസമയത്ത് ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ ചടങ്ങില്‍ പങ്കെടുക്കാതെ കായികമന്ത്രി മടങ്ങി. താന്‍ എത്തും മുന്‍പേ ഉദ്ഘാടനം നടന്നുവെന്നറിഞ്ഞതോടെ മന്ത്രി വി. അബ്ദുറഹിമാന്‍ പരിപാടി ബഹിഷ്‌കരിക്കുകയാണ് ഉണ്ടായത്.

Content Highlights: Minister V. Abdurahiman chose to boycott the inauguration of a college building in Tanur, Malappuram

To advertise here,contact us