കോഴിക്കോട്: എലത്തൂരില്‍ സിറ്റിങ് എംഎല്‍എ എ കെ ശശീന്ദ്രനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍സിപി മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു. എ കെ ശശീന്ദ്രനൊപ്പം യോഗത്തില്‍ പങ്കെടുത്തത് ഗ്രൂപ്പ് യോഗം എന്ന് അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
എ കെ ശശീന്ദ്രനെ മാറ്റി മുക്കം മുഹമ്മദിനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സാമുദായിക സന്തുലിതാവസ്ഥ തെറ്റും. തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താല്പര്യമുണ്ട്. സമവായ സ്ഥാനാര്‍ത്ഥിയാവാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
എന്‍സിപിയില്‍ താന്‍ എത്തിയത് വഴിതെറ്റിയാണ്. കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഇടതുപക്ഷ
ത്തോടൊപ്പം നില്‍ക്കണം എന്നാണ് താന്‍ ആഗ്രഹിച്ചത്. പാര്‍ട്ടി എന്നെ വിനിയോഗിച്ചില്ല. എന്‍സിപിയുടെ പാര്‍ട്ടി സംവിധാനത്തില്‍ അമര്‍ഷമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
Content Highlights: NCP senior leader P M Suresh Babu clarified that he did not demand the re-nomination of A K Saseendran