വികസനം മുതൽ കരുതൽ വരെ: 'ദി റിയൽ കേരള സ്റ്റോറി' വെബ്സൈറ്റുമായി സിപിഐഎം

കഴിഞ്ഞ പത്ത് വർഷങ്ങളിൽ കേരളം നേടിയ മുന്നേറ്റത്തിൽ സന്തുഷ്ടരാണോ എന്നത് രേഖപ്പെടുത്താൻ വെബ്‌സൈറ്റിൽ പോളിങ് സൗകര്യം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും അടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വെബ്സൈറ്റുമായി സിപിഐഎം. 'കേരള സ്റ്റോറി' എന്ന പേരിലാണ് വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്.

വെബ്സൈറ്റിലേക്ക് കയറിയാൽ മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകൾ കാണാം. വികസനത്തിന്റെ കേരളാ സ്റ്റോറി എന്ന തലക്കെട്ടിൽ പുത്തൻ പാതകൾ, ലോകോത്തര യാത്രകൾ, ആരോഗ്യകേരളം, പൊതുവിദ്യാഭ്യാസത്തിലെ കേരള മോഡൽ എന്നിങ്ങനെ എഴുതിയ ചിത്രങ്ങളും നൽകിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷങ്ങളിൽ കേരളം നേടിയ മുന്നേറ്റത്തിൽ സന്തുഷ്ടരാണോ എന്നത് രേഖപ്പെടുത്താൻ പൊതുജനാഭിപ്രായ പോളിങിനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. സർക്കാർ വിവിധ മേഖലകളിലായി നടപ്പാക്കിയ പദ്ധതികൾ അതിന്റെ ബജറ്റ് വിവരങ്ങൾ എന്നിവയും വികസനം വിവരിക്കുന്ന ദൃശ്യാവിഷ്‌കാരവും ഇതിലുണ്ട്. പുതിയ നയങ്ങൾ, തീരുമാനങ്ങൾ, മതനിരപേക്ഷ ഐക്യം, ക്ഷേമ പദ്ധതികൾ, വികസന മുന്നേറ്റ പദ്ധതികൾ എന്നിവയെല്ലാം അടങ്ങുന്ന സമഗ്ര വിവരങ്ങളാണ് വെബ്‌സൈറ്റിൽ ഉൾക്കൊള്ളുന്നത്.

യുഡിഎഫ് ഭരണകാലത്തെ അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് 'ഇരുണ്ട കാല'മെന്ന പേരിൽ നേരത്തെ സിപിഐഎം വെബ്സൈറ്റ് തയ്യാറാക്കിയിരുന്നു. 'ഇരുണ്ട കാലം, ഓർമകൾ ഉണ്ടായിരിക്കണം, ഇനി വേണ്ട, ആ ഇരുണ്ട യുഡിഎഫ് കാലം' എന്നും യുഡിഎഫ് ഭരണം തിരിച്ചുവരല്ലേ എന്നും പറഞ്ഞുകൊണ്ടായിരുന്നു ഈ വെബ്സൈറ്റ്.

Content Highlights: cpim introduced the real kerala story website for explain kerala government's projects

To advertise here,contact us