വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ സംഭാവന തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ ആശ്രയമറ്റവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലേക്ക് സഹായവുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. ഒരു കോടി രൂപയാണ് സർക്കാറിൻ്റെ വയനാട് പുനരധിവാസനിധിയിലേക്ക് സംഭവനയായി നൽകിയത്. ആര്യവൈദ്യശാലയിലെ ജീവനക്കാരും മാനേജ്‌മെന്റും സംയുക്തമായാണ് തുക നൽകിയത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി

ഡോ. പി എം വാരിയർ സംഭാവന തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

Content Highlights: Wayanad Rehabilitation Fund: Kottakkal Arya Vaidyasala donated one crore

To advertise here,contact us