2021ൽ വി എസ് അച്യുതാനന്ദൻ്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മലമ്പുഴ ഇത്തവണയും ചർച്ചയിൽ നിറയുന്നത് വി എസുമായി ചുറ്റിപറ്റി തന്നെയാണ്. വി എസ് മത്സരരംഗത്ത് നിന്ന് മാറിയ 2021ൽ സിപിഐഎമ്മിൻ്റെ എ പ്രഭാകരൻ 25734 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ വിജയിച്ചത്. ബിജെപിയുടെ സി കൃഷ്ണകുമാറാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയത്. 2016ൽ വി എസ് അച്യുതാനന്ദൻ 27142 വോട്ടിന് വിജയിച്ചപ്പോഴും സി കൃഷ്ണകുമാറായിരുന്നു രണ്ടാമത്.
തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞടുപ്പിലും മലമ്പുഴ മണ്ഡലത്തിൽ നേടിയ മേൽക്കൈ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്നാണ് സിപിഐഎം കണക്ക് കൂട്ടുന്നത്. മലമ്പുഴ മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ചിടത്തും എൽഡിഎഫാണ് ഭരണത്തിലുള്ളത്. ഓരോ പഞ്ചായത്തുകൾ വീതം യുഡിഎഫും എൻഡിഎഫുമാണ് ഭരിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ 6520 വോട്ടിൻ്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മലമ്പുഴയിൽ രണ്ടാമതെത്തിയ ബിജെപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരുന്നു.
മലമ്പുഴയിൽ സിറ്റിംഗ് എംഎൽഎ എ പ്രഭാകരനെ തന്നെ സിപിഐഎം മത്സരിപ്പിച്ചേക്കും. പ്രായം പരിഗണിച്ച് പ്രഭാകരൻ മാറി നിൽക്കാൻ തീരുമാനിച്ചാൽ സിപിഐഎം മറ്റൊരു സ്ഥാനാർത്ഥിയെ ഇവിടെ കണ്ടെത്തും. വി എസ് അച്യുതനന്ദൻ്റെെ പി എ ആയിരുന്ന എ സുരേഷിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് നേതൃത്വം ആലോചിക്കുന്നുണ്ട്. സുരേഷ് സമ്മതം മൂളിയാൻ മലമ്പുഴയിൽ യുഡിഎഫിൻ്റെ പ്രഥമ പരിഗണന എ സുരേഷിനാകും. സുരേഷ് മത്സരരംഗത്ത് ഇറങ്ങിയാൽ വി എസ് അച്യുതന്ദൻ്റെ മകൻ വി എ അരുണകുമാറിനെ മലമ്പുഴ പിടിക്കാനായി നിയോഗിച്ചേക്കാം. എസ് സുഭാഷ് ചന്ദ്രബോസും സിപിഐഎം പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ് കെ അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് ചെറാടും കോൺഗ്രസിൻ്റെ പരിഗണനയിലുണ്ട്. സി കൃഷ്ണകുമാർ തന്നെയാവും മലമ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി.
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
Content Highlights: In the absence of legendary leader VS Achuthanandan, speculation swirls around whether his son V.A. Arun Kumar will contest from Malampuzha for CPI(M). Meanwhile, UDF is aggressively courting former aide A Suresh to challenge the Left bastion in Kerala's 2026 assembly elections. Latest updates on candidate decisions and political maneuvering.