രജീവിന്‍റെ മരണം കാട്ടാന ആക്രമണത്തിൽ; നട്ടെല്ലിനും ഇടുപ്പെല്ലിനും ക്ഷതം, ആന്തരിക രക്തസ്രാവം മരണകാരണമായി

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ രജീവ് മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രജീവിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. നട്ടെല്ലിനും ഇടുപ്പെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം മരണകാരണമായെന്നും കണ്ടെത്തൽ.

ബത്തേരി വടക്കനാട് സ്വദേശിയായ രജീവിനെ ഇന്നലെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണുകിടക്കുന്ന നിലയിൽ പറമ്പിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിന് പുറത്ത് പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാൽ കാട്ടാന ആക്രമണത്തിൽ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. എന്നാൽ രജീവ് വീണുകിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.

Content Highlight : 35 year old Rajeev dies in Wayanad attack by wild elephant

To advertise here,contact us