തൃത്താലയിൽ 2021ലെ മത്സരചിത്രം ആവർത്തിക്കുമോ? വി ടി ബൽറാമിന് പകരം സന്ദീപ് വാര്യർ വരുമോ?

തദ്ദേശ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃത്താല മണ്ഡലത്തിൽ നേടിയ മുൻതൂക്കം യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ്

പാലക്കാട്: 2021ൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃത്താല. സിപിഐഎമ്മിൻ്റെ എം ബി രാജേഷ് 3016 വോട്ടിനായിരുന്നു കോൺ​ഗ്രസിൻ്റെ വി ടി ബൽറാമിനെ പരാജയപ്പെടുത്തിയത്. 1991 മുതൽ തുടർച്ചയായി സിപിഐഎം വിജയിച്ചു വന്ന തൃത്താല 2016ൽ കോൺ​ഗ്രസിൻ്റെ വി ടി ബൽറാം തിരിച്ചു പിടിച്ചിരുന്നു. 10547 വോട്ടിനായിരുന്നു വി ടി ബൽറാമിൻ്റെ വിജയം.

തദ്ദേശ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃത്താല മണ്ഡലത്തിൽ നേടിയ മുൻതൂക്കം യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ്. തൃത്താല മണ്ഡലത്തിൽ ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ചെണ്ണത്തിലും അധികാരത്തിലെത്തിയത് യുഡിഎഫാണ്. മൂന്നിടത്താണ് എൽഡിഎഫ് അധികാരത്തിലിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമായ തൃത്താലയിൽ യുഡിഎഫ് 9,203 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയിരുന്നു. തൃത്താലയിൽ സിറ്റിം​ഗ് എംഎഎൽ മന്ത്രി എം ബി രാജേഷ് മാത്രമാണ് സിപിഐഎമ്മിൻ്റെ പരി​ഗണനയിലുള്ളത്.

2021 എം ബി രാജേഷിനോട് പരാജയപ്പെട്ട വി ടി ബൽറാം തന്നെ ഇത്തവണയും മത്സരത്തിനിറങ്ങിയേക്കും. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യരുടെ പേരും തൃത്താലയിൽ ഉയരുന്നുണ്ട്. ബിജെപി ഇത്തവണയും ശങ്കു ടി ദാസിനെയാണ് ഇവിടെ പരി​ഗണിക്കുന്നത്.

2021ലെ തൃത്താലയിലെ തെരഞ്ഞെടുപ്പ് ഫലം

  • എം ബി രാജേഷ്- എൽഡിഎഫ്- 69814(45.84%)
  • വി ടി ബൽറാം - യുഡിഎഫ്- 66798(43.86%)
  • ശങ്കു ടി ദാസ്- എൻഡിഎ- 12851(8.44%)
  • എം കെ അബ്ദുൽ നാസർ - എസ്ഡിപിഐ- 1582(1.04%)
  • രാജഗോപാൽ തൃത്താല- ബിഎസ്പി 333(0.22%)
  • ശ്രീനിവാസ് കുറുപ്പത്ത്-സ്വതന്ത്രൻ- 136(0.09%)
  • ഹുസൈൻ തട്ടത്താഴത്ത്- സ്വതന്ത്രൻ- 107(0.07%)
  • രാജേഷ്- സ്വതന്ത്രൻ- 91(0.06%)
  • ഇ വി നൂറുദ്ദീൻ- സ്വതന്ത്രൻ- 70(0.05%)
  • കെ ബാലരാമൻ- സ്വതന്ത്രൻ- 57(0.04%)
  • ടി ടി ബാലരാമൻ- സ്വതന്ത്രൻ- 45(0.03%)
  • നോട്ട - 427
  • പോൾ ചെയ്ത വോട്ടുകൾ - 152311
  • ഭൂരിപക്ഷം- 3016

തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ചവർ‍

  • 2021- എം ബി രാജേഷ് - സിപിഐഎം
  • 2016-2021- വി ടി ബൽറാം - കോൺഗ്രസ്
  • 2011-2016- വി ടി ബൽറാം- കോൺഗ്രസ്
  • 2006-2011- ടി പി കുഞ്ഞുണ്ണി- സിപിഐഎം
  • 2001-2006- വി കെ ചന്ദ്രൻ- സിപിഐഎം
  • 1996-2001- വി കെ ചന്ദ്രൻ- സിപിഐഎം
  • 1991-1996- ഇ ശങ്കരൻ- സിപിഐഎം
  • 1987-1991- എം പി താമി- കോൺഗ്രസ്
  • 1982-1987- കെ കെ ബാലകൃഷ്ണൻ- കോൺഗ്രസ്
  • 1980-1982- എം പി താമി- കോൺഗ്രസ്
  • 1977-1980- കെ ശങ്കരനാരായണൻ- കോൺഗ്രസ്
  • 1970-1977- വെളള ഈച്ചരൻ- കോൺഗ്രസ്
  • 1967-1969- ഇ ടി കുഞ്ഞൻ- സിപിഐഎം
  • 1965*- ഇ ടി കുഞ്ഞൻ- സിപിഐഎം

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights: The 2021 election in Thrithala assembly constituency, part of Palakkad district in Kerala, saw a tight race between the Left Democratic Front (LDF) and United Democratic Front (UDF), with the LDF's M B Rajesh from CPI(M) winning by a narrow margin of 3,016 votes

To advertise here,contact us