തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന് തന്നെ നയിക്കും. സിപിഐഎം പൊളിറ്റ്ബ്യൂറോയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ഇക്കാര്യം അറിയിച്ചത്. പിണറായി മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ അറിയാമെന്ന് എം എ ബോബി പറഞ്ഞു.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉറപ്പുവരുത്തുമെന്നും എം എ ബേബി പറഞ്ഞു. ജില്ലാ തലങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം. വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. യുവാക്കളും പ്രായമായവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും. സ്ഥിരമായി ഒരേ ആളുകള്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളില്‍ അങ്ങനെയുള്ള മത്സരങ്ങളും വേണ്ടിവരുമെന്നും എം എ ബേബി വ്യക്തമാക്കി.
Content Highlights- Pinarayi Vijayan will lead the Left Front in the upcoming Kerala Assembly elections