'കനഗോലുവിന്റെ തന്ത്രങ്ങൾ അല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്' : കെ മുരളീധരൻ

അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്നും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും കെ മുരളീധരൻ പ്രതികരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽവെച്ച് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. കനകോലുവിന്റെ തന്ത്രങ്ങൾ അല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നായിരുന്നു കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചത്. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദേഹം കൂട്ടിചേർത്തു.

അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്നും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും കെ മുരളീധരൻ പ്രതികരിച്ചു. ക്രമസമാധാനനില ഭദ്രമായി തുടരണമെന്നുള്ളത് കോൺഗ്രസിന്റെ ബാധ്യതയല്ലെന്നും മുരളീധരൻ പറഞ്ഞു. വീണോ ജോർജ് ആരോഗ്യമന്ത്രി എന്ന നിലയിൽ പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസ് ആണെന്നും അദേഹം പരിഹസിച്ചു. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പു കാലത്തും വീണ ജോർജ് ഇതെ തന്ത്രം പയറ്റിയെന്നും കഴുത്തിന് അസുഖമുള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നുവെന്നും കോൺ​ഗ്രസ് നേതാവ് ആരോപിച്ചു.

മോഹൻലാലിന് അഭിമുഖം നടത്താൻ പണം നൽക്കേണ്ടതുണ്ടെന്നും ഈ പണവും അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ തന്നെ കൊടുക്കേണ്ട സാഹചര്യമാണെന്നും മുരളീധരൻ ആരോപിച്ചു.

Content Highlights: K Muraleedharan responds to the incident where Health Minister Veena George was injured during a KSU protest in Kannur

To advertise here,contact us