തിരുവനന്തപുരത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ സിബിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് ഞാണ്ടൂര്‍ക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ മാത്യു ജോണ്‍(50) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ സിബിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്രീകാര്യം ഭാഗത്തേക്ക് ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. എതിരേ വന്ന ഗുഡ്‌സ് ലോറി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റമാത്യു ജോണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; Fatal Collision in Pothencode: Father Killed, Son Critically Injured After Lorry Hits Scooter

To advertise here,contact us