മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ വി ആല്‍ഫ്രഡിന്

തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി വിഷയത്തില്‍ സബ് കളക്ടറെന്ന നിലയിലുള്ള ആല്‍ഫ്രഡിന്റെ ഇടപെടലുകള്‍ അന്ന് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ വി ആല്‍ഫ്രഡിന്. നിലവി തിരുവനന്തപുരം സബ് കളക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

പാടിയോട്ടുചാല്‍ സ്വദേശിയായ ഒ വി ആല്‍ഫ്രഡ് 2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു. പാടിയോട്ടുചാലിലെ ഒരപ്പാനിയില്‍ ഒ ജെ വിന്‍സെന്റ്- ത്രേസ്യാ ദമ്പതികളുടെ മകനാണ്.

ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂള്‍, പ്ലസ് ടു പഠനം. ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഐഎഎസ് നേടി.

2025 സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി വിഷയത്തില്‍ സബ് കളക്ടറെന്ന നിലയില്‍ ഇടപെട്ടത്. ആല്‍ഫ്രഡിന്റെ ഇടപെടലുകള്‍ അന്ന് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Content Highlights: OV Alfred recognized as Kerala’s Best Sub-Collector for his exemplary service

To advertise here,contact us