ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, മുൻ വൈരാഗ്യമെന്ന് നിഗമനം

പനത്തുറ ക്ഷേത്രോത്സവത്തിനിടെയാണ് ആക്രമണം ഉണ്ടായത്

തിരുവനന്തപുരം: പനത്തുറ ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ നാല് പ്രതികൾ പിടിയിൽ. തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. തിരുവല്ലം സ്വദേശികളായ അഖിൽ, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരാണ് പൊലീസ് പിടിയിലായത്. പൂങ്കുളം സ്വദേശി സുജിത്തിനാണ് വയറിന് കുത്തേറ്റത്.

ഒന്നാം പ്രതി അഖിലും സുജിത്തിന്റെ സഹോദരനും തമ്മിൽ മുൻവൈരാഗ്യമുണ്ട് ഇതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാം പ്രതിയായ അക്ഷയ് നിലവിൽ ഒളിവിലാണ്.

Content Highlights: thiruvananthapuram men attack case, four accused under arrest

To advertise here,contact us