ആലുവ ശിവരാത്രി മണപ്പുറത്ത് ​ഗുണ്ടാസംഘത്തിൻ്റെ വിളയാട്ടം; പൊലീസുകാരന് പരിക്കേറ്റു

സ്ഥലത്തെ പ്രധാന ​ഗുണ്ടകളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അക്രമത്തിന് വന്നതെന്ന് പൊലീസ് പറഞ്ഞു

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് ​ഗുണ്ടാസംഘത്തിൻ്റെ പരാക്രമം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അക്രമം തടയാനെത്തിയ പൊലീസുകാരനെയും ​ഗുണ്ടാസംഘം മർദ്ദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ചിലർ ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. സ്ഥലത്തെ പ്രധാന ​ഗുണ്ടകളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അക്രമത്തിന് വന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ തടയാൻ ശ്രമിച്ചതോടെ പൊലീസുകാരനേയും ഇവർ മർദ്ദിക്കുകയായിരുന്നു. കടകളിലെ ജീവനക്കാർക്ക് നേരെയും കയ്യേറ്റം നടന്നിരുന്നു.

Content Highlights: Aluva Shivratri: The bravery of a gang of goons in Aluva Manappuram

To advertise here,contact us