നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷിബു ബേബി ജോൺ; ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസ് ആയിരിക്കും

ഇടുക്കി: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസ് ആയിരിക്കും. ഷിബു ബേബി ജോൺ ചവറയിൽ മത്സരിക്കുമെന്ന് സൂചനയുണ്ട്.

ആർഎസ്പി സ്ഥാനാർത്ഥി നിർണയത്തിൽ സീറ്റുകൾ വെച്ചു മാറുന്നതിൽ പ്രതിപക്ഷ നേതാവുമായി ഷിബു ബേബി ജോൺ തിങ്കളാഴ്ച ചർച്ച നടക്കും. ഇടുക്കിയിൽ വെച്ചാണ് ചർച്ച. മണ്ഡലം കമ്മിറ്റികൾ 24ന് ചേരും. ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. കാർത്തിക്ക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവരാണ് പരിഗണനയിലുള്ളത്. പ്രേമചന്ദ്രന്റെ മകൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക് സ്ഥാനാർത്ഥിയാകും

Content Highlights: Shibu Baby John resigns from RSP state secretary post to contest assembly elections

To advertise here,contact us