വരുന്നു കെ - ഫെനിയും, ഉടൻ വിപണിയിലേക്ക്; നിർമാണം ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽനിന്ന്

പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കെ ഫെനിയുടെ നിർമ്മാണം

കണ്ണൂർ: കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി) മാർച്ച് പത്തിനകം വിപണിയിലേക്ക് എത്തും. ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽ നിന്നാണ് കെ - ഫെനി നിർമിക്കുന്നത്. കണ്ണൂർ പയ്യാവൂർ ആനയടിയിൽ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും. മാർച്ച് 10നകം കെ-ഫെനി വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നിർമാണം. ബിവറേജ്‌സ് കോർപ്പറേഷൻ മുഖേനയായിരിക്കും വിൽപന. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നൽകിയ അനുമതിക്ക് പിന്നാലെയാണ് കെ ഫെനി നിർമിക്കുന്നത്. ഇതിനായി കശുമാങ്ങ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.

കശുമാങ്ങയിൽനിന്ന് വാറ്റിയെടുക്കുന്ന കണ്ണൂർ ഫെനി, കശുമാങ്ങ സീസണിൽ നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങ സീസൺ. കശുവണ്ടി കർഷകർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.

Content Highlights: Kerala's own Kannur Feni brand may to hit the market by March 10, production will start february last

To advertise here,contact us