പെൺകുട്ടിയെ കൊണ്ടുപോയത് ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ; ഫിലിപ്പ് മമ്പാടിന്റെ റിമാൻഡ് റിപ്പോർട്ട്

പൊലീസ് ഐഡി കാണിച്ചാണ് ഫിലിപ്പ് മമ്പാട് ഹോട്ടലിൽ റൂം എടുത്തത്

മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസില്‍ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടിത്തന്നെയാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും സമൂഹത്തിൽ സ്വാധീനമുള്ള പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത് എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഐഡി കാണിച്ചാണ് പ്രതി ഹോട്ടലിൽ റൂം എടുത്തത്. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്. അതിജീവിതയുടെ വീട്ടിൽ പോയി ഫിലിപ്പ് മമ്പാടൻ ഒത്തുതീർപ്പിന് ശ്രമിച്ചു. ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ട് എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്.കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ കൗൺസിലിംഗിനായി രക്ഷിതാക്കൾ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു.

Content Highlights: Details from the remand report in the POCSO case against former police officer, motivational speaker, and social media influencer Philip Mampad have emerged. The report states that he allegedly took the minor girl with a premeditated intention of sexual exploitation

To advertise here,contact us