കൊച്ചി: 'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?' എന്ന് ചോദിച്ച് ഹൈക്കോടതി. ഫ്ളക്സ് ബോര്‍ഡ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോര്‍ഡ് വെക്കുന്നത് മനസിലാക്കാമെന്നും ആറ്റുകലാമ്മയുടെ പേരില്‍ എന്തിനാണ് ബോര്‍ഡ് എന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതായിരുന്നു വിമര്‍ശനം.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നതുള്പ്പെടെ മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നിയമലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഫ്ളക്സുകളുടെ എണ്ണമ ഉയരുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
Content Highlight; The High Court has criticized the increase in flex boards in Kerala. The High Court's criticism was made while considering a petition related to the ban on flex boards.