

കണ്ണൂര്‍: എകെജി സ്മൃതി മ്യൂസിയം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിലെ പെരളശ്ശേരിയിലാണ് സ്മൃതി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ആറരക്കോടിയോളം രൂപ ചെലവില്‍ സജ്ജമാക്കിയ മ്യൂസിയത്തില്‍ എകെജിയുടെ കുട്ടിക്കാലം മുതല്‍ പാര്‍ലമെന്ററി ജീവിതം വരെയുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്.
പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും ശബ്ദം പാര്‍ലമെന്റില്‍ പ്രതിധ്വനിപ്പിച്ച സമാനതകളില്ലാത്ത ജനനേതാവായിരുന്നു എകെജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഗുരുവായൂര്‍ സത്യഗ്രഹം മുതല്‍ മിച്ചഭൂമി സമരങ്ങള്‍ വരെ അദ്ദേഹം നയിച്ച ഐതിഹാസിക പോരാട്ടങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി. ഒരു പാര്‍ലമെന്റ് അംഗം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചുതന്നു. ജാതി-ജന്മിത്വ വാഴ്ചയ്ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും സഖാവ് നടത്തിയ സമരങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ സുവര്‍ണ്ണാധ്യായങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി വിഭാവനം ചെയ്ത വികസന കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയാണ് ഇന്ന് നാടിന് സമര്‍പ്പിച്ച കീഴത്തൂര്‍ പാലമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 12.2 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. വികസനത്തിന്റെ ഗുണഫലങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചരിത്രസ്മരണകളെ നെഞ്ചിലേറ്റിയും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാവങ്ങളുടെ പടത്തലവനും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര നായകനുമായ സഖാവ് എ.കെ.ജിയുടെ സ്മൃതി മ്യൂസിയം കണ്ണൂരിലെ പെരളശ്ശേരിയില്‍ നാടിന് സമര്‍പ്പിച്ചു. ഒപ്പം പെരളശ്ശേരിയെയും വേങ്ങാടിനെയും ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ആറരക്കോടിയോളം രൂപ ചെലവില്‍ സജ്ജമാക്കിയ മ്യൂസിയത്തില്‍ എ.കെ.ജിയുടെ കുട്ടിക്കാലം മുതല്‍ പാര്‍ലമെന്ററി ജീവിതം വരെയുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്.
പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും ശബ്ദം പാര്‍ലമെന്റില്‍ പ്രതിധ്വനിപ്പിച്ച സമാനതകളില്ലാത്ത ജനനേതാവായിരുന്നു സഖാവ് എ.കെ.ജി. ഗുരുവായൂര്‍ സത്യഗ്രഹം മുതല്‍ മിച്ചഭൂമി സമരങ്ങള്‍ വരെ അദ്ദേഹം നയിച്ച ഐതിഹാസിക പോരാട്ടങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി. ഒരു പാര്‍ലമെന്റ് അംഗം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചുതന്നു. ജാതി-ജന്മിത്വ വാഴ്ചയ്ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും സഖാവ് നടത്തിയ സമരങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ സുവര്‍ണ്ണാധ്യായങ്ങളാണ്.
സഖാവ് വിഭാവനം ചെയ്ത വികസന കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയാണ് ഇന്ന് നാടിന് സമര്‍പ്പിച്ച കീഴത്തൂര്‍ പാലം. 12.2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. വികസനത്തിന്റെ ഗുണഫലങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചരിത്രസ്മരണകളെ നെഞ്ചിലേറ്റിയും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നമുക്ക് ഒരുമിച്ച് മുന്നേറാം.
Content Highlights-Kerala Chief Minister dedicated the AKG Museum to the public at an official inauguration ceremony