പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കുറ്റ്യാടിയില്‍ നിന്ന് കട അടച്ച് മടങ്ങവെയാണ് ആക്രമണം

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശനാണ് ആക്രമണത്തിന് ഇരയായത്. പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് മൂന്നംഗം സംഘം ദിനേശനെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ദിനേശന്‍ കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവെയാണ് ആക്രമണം. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: CPIM worker hacked to death in Perambra

To advertise here,contact us