യുവതിയെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണത്തിന് പിന്നില്‍ വഴിത്തര്‍ക്കമെന്ന് പ്രതിയുടെ മൊഴി

ഇന്നലെയായിരുന്നു മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയായ അമ്മാവന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. വഴിത്തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതി മണിക്കുട്ടൻ്റെ മൊഴി.

ഇന്നലെയായിരുന്നു മണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പഴയചന്ത തട്ടാക്കുന്നില്‍ വീട്ടില്‍ സിന്ധു(42)വിനെയായിരുന്നു മണിക്കുട്ടന്‍ വെട്ടിപ്പരിക്കേൽപ്പിച്ചത്. സിന്ധുവിന്റെ അമ്മയുടെ സഹോദരനാണ് മണിക്കുട്ടന്‍.

നേരത്തെ തന്നെ വഴിയെച്ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. മൂന്ന് ലിങ്‌സ് വഴിയാണ് വെട്ടേറ്റ സിന്ധുവെന്ന യുവതിയുടെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. ഈ വഴിയിലൂടെ സ്‌കൂട്ടര്‍ കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍ മണിക്കുട്ടൻ്റെ പറമ്പിലായിരുന്നു സ്‌കൂട്ടര്‍ വെച്ചിരുന്നത്. തന്റെ പറമ്പില്‍ ഇത് അനുവദിക്കില്ല എന്ന് നേരത്തെ തന്നെ യുവതിയോട് പറഞ്ഞിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Content Highlights: uncle arrested for attacking niece in kilimanoor due to land dispute

To advertise here,contact us