കാസര്‍കോട്: ജോസ് കെ മാണിക്ക് മറുപടി നല്കി മോൻസ് ജോസഫ് എംഎൽഎ. സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന രാഷ്ട്രീയ നേതാവാണ് ജോസ് കെ മാണിയെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ ദയനീയാവസ്ഥയാണ്. യുഡിഎഫ് യാത്രയില്‍ ജോസ് കെ മാണിയുണ്ടാകുമെന്നാണ് നമ്മള് കരുതിയതെന്നും എതിര്‍പ്പ് മാറ്റിവെച്ച് സ്വീകരിക്കുമായിരുന്നെന്നും മോൻസ് ജോസഫ് പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മോൻസ് ജോസഫിന്റെ പ്രതികരണം.
യുഡിഎഫില്‍ നില്ക്കുന്ന കേരള കോണ്‍ഗ്രസ് പൂര്‍ണമായും തൃപ്തരാണ്. ഇവിടെയുള്ളവരെയോര്ത്ത് ആരും സഹതപിക്കേണ്ട കാര്യമില്ല. യുഡിഎഫ് ഇതുവരെ വാതില്‍ അടച്ചിട്ടില്ലെന്നും മറ്റ് രക്ഷയില്ലെങ്കില്‍ ജോസ് കെ മാണിക്കും ഇങ്ങോട്ട് വരാമെന്നും മോൻസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ട് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോൻസിന്റെ മറുപടി.
അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക് എല്‍ഡിഎഫിലേക്ക് വരാം എന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. അവരെ തറവാട്ടിലേക്കല്ല ക്ഷണിക്കുന്നത്. വേണമെങ്കില്‍ സംരക്ഷണം കൊടുക്കാം. ഇത് പറയുമ്പോള്‍ ചിലപ്പോള്‍ അങ്ങനെയല്ല, ഇങ്ങനെയല്ല എന്നൊക്കെയുള്ള മറുപടികളുണ്ടായേക്കാം. യുഡിഎഫില്‍ നില്ക്കുമ്പോള് സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
Content Highlight; Monson Joseph responded to Jose K Mani. Monson Joseph responded that Jose K Mani is a political leader who is living in a dream world. Jose K Mani is in a miserable situation in the LDF.