പത്തനംതിട്ട: തിരുവല്ലയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ആറംഗ സംഘമാണ് സ്പായില്‍ അതിക്രമിച്ച് കയറിയത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ പരാതി നല്കാന് യുവതികള്‍ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നല്‍കിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങള്‍ തുറന്നുപറയുകായിയുരന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Complaint alleging that a spa employee was raped for not paying a bribe to goons in Thiruvalla