തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിന് ഇരയായ യുവതി. സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നതായും പരാതിയിലുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി നല്‍കിയതിനു ശേഷം സാമൂഹ്യ മാധ്യമത്തില്‍ നേരിടുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിജീവിത പരാതിയില്‍ പറയുന്നു.
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെനി നൈനാനും സൈബര്‍ സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്റെ സ്ത്രീത്വത്തെ ഇവര്‍ അപമാനിക്കുകയാണെന്നും അതിജീവിത പരാതിയില്‍ പറയുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ തളര്‍ത്തുകയാണെന്നും നിശബ്ദരാക്കാന്‍ വേണ്ടിയാണ് മാങ്കൂട്ടത്തില്‍ സംഘം ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം തടയാന്‍ രാഹുല്‍ഗാന്ധി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭ്യര്‍ത്ഥന.
Content Highlights: Survivor of Rahul mamkootathil case files complaint to Rahul Gandhi