തിരുവനന്തപുരത്ത് അമിതവേഗതയിൽ എത്തിയ കാര്‍ ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിച്ചു; യുവാക്കള്‍ക്ക് ഗുരുതരപരിക്ക്

ഇടിച്ചശേഷം ബൈക്കുമായി കാര്‍ നീങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിതവേഗതയില്‍ എത്തിയ വോള്‍വോ കാര്‍ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്‍പിലാണ് സംഭവം. ഇടിച്ചശേഷം ബൈക്കുമായി കാര്‍ നീങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ നിര്‍ത്താതെ പോയി.

Content Highlights: Speeding car hits two-wheeler in Thiruvananthapuram

To advertise here,contact us