ആ നാല് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിന് നല്‍കുമോ?; ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച

കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇന്ന് ചര്‍ച്ച നടക്കുന്നത്.

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസുമായുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 10 സീറ്റുകളില്‍ നാലെണ്ണം തിരിച്ചു വേണം എന്ന് ആദ്യഘട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് കഴിഞ്ഞദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി കൈക്കൊണ്ടത്.

കേരള കോണ്‍ഗ്രസിന് വിജയ സാധ്യതയില്ലാത്ത ചില സീറ്റുകള്‍ വിട്ടു നല്‍കണം എന്ന നിലപാടില്‍ പക്ഷേ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കുട്ടനാട് ,ഇടുക്കി എന്നീ 4 സീറ്റുകളാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് മടക്കിയെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇന്ന് ചര്‍ച്ച നടക്കുന്നത്.

Content Highlights: Will Kerala Congress Hand Over 4 Seats to Congress? Second Round Talks Today

To advertise here,contact us