ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസ്. 'ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാന് സംരക്ഷിക്കുന്നു'വെന്ന ബിനുവിൻ്റെ പരാമർശത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് മാനനഷ്ടത്തിന് കേസെടുത്തത്. സജി ചെറിയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഐഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും ആരോപണ വിധേയന്റെ കാര്‍ സജി ചെറിയാന് തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചുവെന്നുമായിരുന്നു ബിനു ചുള്ളിയിലിന്റെ ആരോപണം. ഇതിനെതിരെ സജി ചെറിയാൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
Conrent Highlights: Police registered a case against Youth Congress leader Binu Chulliyil complaint filed by Minister Saji Cherian