കൊല്ലം: സർക്കാർ മദ്യ വിതരണ ശാലയിൽ നിന്ന് 40 മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. തേവലക്കര സ്വദേശിയായ ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചവറ തെക്കുംഭാഗം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്. എല്ലാ ദിവസവും കണക്കെടുക്കുന്ന സമയത്ത് ജീവനക്കാർ കുപ്പികളിൽ കുറവ് കണ്ടെത്തിയിരുന്നു. ഇത് പതിവായതോടെ ജീവനക്കാർ സിസിടിവി ക്യാമറകൾ പരിശോധിച്ചു. അപ്പോഴാണ് ശരത്ത് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പ്രീമിയം മദ്യ വിതരണ ശാലകളിൽ ഉപഭോക്താക്കൾക്ക് സ്വയം മദ്യം തെരഞ്ഞെടുക്കാം. ഇത് മുതലെടുത്ത് കുപ്പികൾ ഒളിപ്പിച്ച് കടത്തുകയായിരുന്നു ശരത്ത്. ഇത്തരത്തിൽ 40 കുപ്പികളാണ് ഇയാൾ മോഷ്ടിച്ചത്. ശരത്തിനെ കോടതി റിമാൻഡ് ചെയ്തു.
Content Highlights: youth arrested for stealing 40 bottles of liquor at kollam