കൊല്ലം: വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമ്മിക്കാത്തവർ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുൻ്റെ കുടുംബത്തിന് വീട് വെച്ച് നൽകി മാതൃക കണിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കൊല്ലം തേവലക്കരയിൽ സ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറികൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്നും വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് സ്കൂളുകളിലെ പഠനഭാരം കുറയ്ക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്നും കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസിൻ്റെ 25 ശതമാനം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില് സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.
മിഥുന് തന്റെ കുടിലിന്റെ ചുവരില് വരച്ചുചേര്ത്ത വലിയൊരു സ്വപ്നമായിരുന്നു നല്ല വീട് എന്നും ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുന് ഭവനം' എന്ന പേരില് തലയുയര്ത്തി നില്ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ടെന്ന് മന്ത്രി വി ശിവന്കുട്ടി പറഞ്ഞു.
നോവ് ബാക്കിയായി, എന്നാല് മിഥുന്റെ സ്വപ്നം യാഥാര്ത്ഥ്യമാകുന്നു. മിഥുന്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്കൂള് മുറ്റത്തെ കളിചിരികള്ക്കിടയില് അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോള്, വിറങ്ങലിച്ചു നില്ക്കാനേ നമുക്ക് സാധിച്ചുള്ളൂ. മിഥുന് തന്റെ കുടിലിന്റെ ചുവരില് വരച്ചുചേര്ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുന് ഭവനം' എന്ന പേരില് തലയുയര്ത്തി നില്ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്. മിഥുന്റെ ആഗ്രഹം സഫലമാക്കാന് മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്ഡ് ഗൈഡ്സിനെ ഞാന് ഹൃദയപൂര്വ്വം അഭിനന്ദിക്കുന്നു. കുട്ടികളില് നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്ക്വയര് ഫീറ്റില് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീര്ത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവര്ത്തനമാണ്', ശിവന്കുട്ടി പറഞ്ഞു.Content Highlights: Shivankutti has said that those who take money from people promising to build houses but fail to deliver on their commitments