ന്യൂഡൽഹി: രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ തടസ ഹർജി നൽകി സുപ്രീംകോടതിയെ സമീപിച്ചു. അഡ്വ കെആർ സുഭാഷ് ചന്ദ്രനാണ് തടസ്സ ഹർജി ഫയൽ ചെയ്തത്. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സ ഹർജി നൽകിയത്.
അതേസമയം, ലൈംഗീകപീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കുട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്സ് കമ്മറ്റി തിങ്കളാഴ്ച പരിഗണിക്കും. മൂന്നാമത്തെ പരാതിയിൽ കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ വീട്ടിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാണമെന്നുള്ള പരാതി പരിഗണിക്കുന്നത്. രാഹുലിനെതിരെ ഡികെ മുരളി എംഎല്എ നല്കിയ പരാതി സ്പീക്കര് എഎന് ഷംസീര് എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.Content Highlights: Rahul Mamkootathil case survivor files caveat petition in supreme court against Deepa Joseph