മഹല്ലുകളെ ശിഥിലമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല: പാണക്കാട് സാദിഖലി തങ്ങള്‍

സുഗന്ധം പരത്താനെന്ന പേരില്‍ എത്തുന്നവരെ കരുതിയിരിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു

കോഴിക്കോട്: മഹല്ലുകളെ ശിഥിലമാക്കാനുളള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നിരവധി ത്യാഗങ്ങളുടെ ഫലമാണ് മഹല്ലുകളെന്നും മഹല്ലുകളെ നിലനിര്‍ത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാരമ്പര്യത്തെ ഇല്ലാതാക്കുന്ന ഒരു പ്രവര്‍ത്തനവും മഹല്ലുകളില്‍ അനുവദിക്കരുതെന്നും സുഗന്ധം പരത്താനെന്ന പേരില്‍ എത്തുന്നവരെ കരുതിയിരിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

'മഹല്ലുകളെ നിലനിര്‍ത്തണം. ഐക്യവും ഒത്തൊരുമയും നിലനിര്‍ത്തണം. ആശയപ്രചാരണത്തിന് വേണ്ടി കോടികളാണ് ചിലവഴിച്ചത്. പണം ക്രിയാത്മകമായി ഉപയോഗിച്ചിരുന്നെങ്കില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. പണം ഏറ്റുമുട്ടലിന് വേണ്ടി ചെലവഴിച്ചു. മഹല്ലുകളില്‍ ഏറ്റുമുട്ടലുകള്‍ വേണ്ട. സുഗന്ധം പരത്താനെന്ന പേരില്‍ എത്തുന്നവരെ കരുതിയിരിക്കണം. അത് താല്‍ക്കാലികമാണ്', സാദിഖലി തങ്ങള്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് മൂഡിലാണെന്നും മുസ്‌ലിം ലീഗും യുഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയ്ക്ക് അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നിയമസഭ ഉളളതുകൊണ്ട് നേതാക്കളൊക്കെ കാണുന്നുണ്ടെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാൽ അന്തിമ ഘട്ടത്തിലെത്തിയിട്ടില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Content Highlights: Activities to dismantle Mahallu Committees cannot be accepted: Panakkad Sadik aliThangal

To advertise here,contact us