ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐയെ ഓടയിൽ തള്ളിയിട്ടു; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ഓടയില്‍ തള്ളിയിടുകയും യൂണിഫോം നശിപ്പിക്കുകയും ചെയ്തു

തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ എസ്‌ഐക്ക് മര്‍ദ്ദനം. നഗരൂര്‍ എസ് ഐ അന്‍സാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് മര്‍ദ്ദനമേറ്റത്.

ഓടയില്‍ തള്ളിയിടുകയും യൂണിഫോം നശിപ്പിക്കുകയും ചെയ്തു. വെള്ളല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവമുണ്ടായത്. വെള്ളല്ലൂര്‍ സ്വദേശികളായ ആരോമല്‍, ചന്തു, കല്ലമ്പലം സ്വദേശി ആദിത്യന്‍ എന്നിവരാണ് പിടിയിലായത്. പ്രതിയായ ചന്തു നിലവില്‍ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ്.

Content Highlights: SI attacked at nagaroor and three people arrested including police officer

To advertise here,contact us