വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്; സിപിഐഎമ്മിന്റെ അടിവേരിളകും: സന്ദീപ് വാര്യര്‍

വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് പൊതുസമ്മേളനവും യുഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

എടപ്പാള്‍: വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. സിപിഐഎം കോട്ടകളെ പൊളിച്ചടുക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് യുഡിഎഫിന്റെ മന്ദമാരുതനായിരുന്നെങ്കില്‍ വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് പൊതുസമ്മേളനവും യുഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതോടെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കുകയും കേരളത്തില്‍ സിപിഐഎമ്മിന്റെ അടിവേരിളകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എന്‍ വി അഷറഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ നജീബ്, ഭാസ്‌കരന്‍ വട്ടംകുളം, ഫിറോസ് ഖാന്‍ അണ്ണക്കംപാട്, കഴുങ്കില്‍ മജീദ്, എന്‍ ചന്ദ്രബോസ്, മോഹനന്‍ പാക്കത്ത്, എം മാലതി, വി വി മനോജ് എന്നിവര്‍ സംസാരിച്ചു.

Content Highlights: Sandeep Varier says udf will win in assembly election

To advertise here,contact us