കാസര്കോട്: സംസ്ഥാനത്തെ ആദ്യ കേള്വി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രന് അന്തരിച്ചു. 25 വര്ഷത്തോളം സര്ക്കാര് സര്വീസില് മികച്ച പ്രകടനം കാഴ്ച്ചവെച്ച ആളായിരുന്നു ലതിക.
കാസര്കോട് ജില്ലാ ജോയിന്റ് ഡയറക്ടര് ഓഫീസിലെ സീനിയര് സൂപ്രണ്ട് ആയിരുന്നു. ഉളിയത്തടുക്ക സ്വദേശിയാണ് ലതിക. ആളുകളുടെ ചുണ്ടനക്കത്തില് നിന്ന് കാര്യങ്ങള് മനസിലാക്കിയും മറുപടി എഴുതി നല്കിയുമായിരുന്നു ലതിക ജോലി ചെയ്തിരുന്നത്.
പത്ത് വയസിൽ മസ്തിഷ്കജ്വരം ബാധിച്ചതിന് പിന്നാലെയാണ് ലതികയ്ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടത്. മസ്തിഷ്കജ്വരം ബാധിച്ചത് ലതികയുടെ സംസാരശേഷിയേയും ബാധിച്ചിരുന്നു. ഇതിനോട് പോരാടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ നട്ടെല്ലിനേയും കരളിനേയും അർബുധം ബാധിച്ചു. ബിരുദാനന്തര ബിരുദം നേടിയ ലതിക കളക്ടറുടെ സ്പെഷ്യല് റിക്രൂട്ട്മെന്റ് വഴിയാണ് 21-ാം വയസില് പഞ്ചായത്ത് സെക്രട്ടറിയായത്.
Content Highlight; Lathika Chandran, Kerala’s First Hearing-Impaired Panchayat Secretary, Passes Away