ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്

പാലക്കാട്: ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്. 2018ല്‍ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് വാറന്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഷൊര്‍ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീ പീഡന ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ ഡീന്‍ കുര്യാക്കോസ് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

ദേശീയപാത ഉപരോധിച്ച കേസിന് കോടതി അറസ്റ്റ് വാറന്റ് നല്‍കിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി കഴിഞ്ഞ ദിവസം പാലക്കാട് കോടതിയില്‍ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു. കോടതി പിരിയും വരെ തടവും പിഴയുമായിരുന്നു ഷാഫിക്ക് കോടതി വിധിച്ച ശിക്ഷ.

Content Highlights- Ottappalam judicial first class magistrate court issued an arrest warrant against MP Deen Kuriyakoos mp

To advertise here,contact us