പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി; അസാധാരണ നടപടിയെന്ന് പൊലീസ്

പൊലീസ് മർദിച്ചെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ആരോപണം തെറ്റാണെന്ന് പൊലീസ് പറഞ്ഞു

കണ്ണൂര്‍: ഏഴ് വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വന്തം ജാമ്യം അനുവദിച്ച് കോടതി. കണ്ണൂര്‍ കതിരൂര്‍ സ്വദേശി കെ മില്‍ജാദിനെയാണ് തലശ്ശേരി പോക്‌സോ കോടതി ജാമ്യത്തില്‍ വിട്ടത്.

വിവാഹ ചടങ്ങിന് എത്തിയ പെണ്‍കുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നല്‍കി പ്രതി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇയാളെ സ്വന്തം ജാമ്യത്തിന് വിട്ടത്.

പൊലീസ് മര്‍ദിച്ചയാതി പ്രതി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പ്രതിയെ മർദിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ലഹരി കേസുകളിലും പ്രതിയായ യുവാവിന് പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും പൊലീസ് ആരോപിച്ചു.

Content Highlight; Court releases POCSO case accused on own bail

To advertise here,contact us