

അപകടകരമായ രീതിയില് സ്കൂട്ടറോടിക്കുന്ന വീഡിയോ പങ്കുവെച്ച് മോട്ടോര് വാഹന വകുപ്പ്. ഒരാള് സ്കൂട്ടറില് പുല്ലിന്റെ വലിയൊരു കെട്ടുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് എംവിഡി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. തലയില് ഹെല്മെറ്റ് ധരിച്ചായിരുന്നു യാത്ര. പക്ഷെ സ്കൂട്ടര് ഓടിച്ചത് പിന്നിലെ യാത്രക്കാരന് ഇരിക്കേണ്ട സീറ്റില് ഇരുന്നായിരുന്നു. സ്കൂട്ടറിന്റെ പ്ലാറ്റ്ഫോം മുതല് മുന്നിലെ സീറ്റിന്റെ മുകളില് വരെ വലിയ ഉയരത്തിലാണ് പുല്ല് കെട്ടിവെച്ചിരുന്നത്.
പുല്കെട്ടിന്റെ മുകളിലൂടെ ശ്രമപ്പെട്ടാണ് സ്കൂട്ടറിന്റെ ഹാന്ഡിലില് പിടിച്ചിരിക്കുന്നത്. വളരെയധികം അപകടകരമായ രീതിയിലായിരുന്നു സ്കൂട്ടര് യാത്രികന്റെ യാത്ര. 'ജീവിക്കാന് വേണ്ടിയാണെന്ന് അറിയാം. പക്ഷെ അതിന് ജീവന് കളയണോ' എന്ന് ചോദിച്ചുകൊണ്ടാണ് മോട്ടോര് വാഹന വകുപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: Should you risk your life to live? MVD shares video of scooter riding in a dangerous manner