തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാർ പരസ്യമായി മദ്യപിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരാണ് മദ്യപിച്ചത്.ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സൽക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവർ വിവാഹ സൽക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസൽക്കാരത്തിനും ശേഷം വീണ്ടും ഇവർ ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്ന് വീഡിയോ പകർത്തിയ ദൃക്സാക്ഷി റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: Police personnel on duty were found consuming alcohol publicly in front of the Kazhakkoottam police station