കേരളത്തിന്റെ പട്ടികയില്‍ വെള്ളാപ്പള്ളിയുടെ പേരുണ്ടായിരുന്നില്ല; മമ്മൂട്ടിയുടെ പേരുണ്ടായിരുന്നു

മമ്മൂട്ടിയുടെ പേര് കഴിഞ്ഞ തവണയും കേരളം ശുപാര്‍ശ ചെയ്തിരുന്നു.

തിരുവനന്തപുരം: പത്മപുരസ്‌കാരങ്ങള്‍ക്കായി കേരളം നല്‍കിയ പട്ടികയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ നടന്‍ മമ്മൂട്ടിയുടെ പേര് ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ പേര് കഴിഞ്ഞ തവണയും കേരളം ശുപാര്‍ശ ചെയ്തിരുന്നു.

ഇത്തവണയാണ് മമ്മൂട്ടിയ്ക്ക് പത്മഭൂഷന്‍ ലഭിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും സംസ്ഥാനം നല്‍കിയ പട്ടികയിലുണ്ടായിരുന്നില്ല.

വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്‌കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.

ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പല്‍ഷന്‍ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.

Content Highlights: vellappally Natesan name not included in kerala padma award list

To advertise here,contact us