കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പറവൂരിൽ കരുത്തരെ ഇറക്കാൻ നീക്കവുമായി സി പി ഐ. നിലവിലെ സിറ്റിംഗ് എംഎൽഎമാരിൽ ആരെയെങ്കിലും പറവൂരിൽ ഇറക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്. കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ, കയ്പ്പമംഗലം എംഎൽഎ ഇ ടി ടൈസൻ മാസ്റ്റർ എന്നിവരെ മത്സരിപ്പിക്കാനാണ് ആലോചന. പറവൂരിനോട് ചേർന്ന് കിടക്കുന്ന മണ്ഡലങ്ങളിലെ എംഎൽഎമാർ എന്നതാണ് ഇവർക്കുള്ള പരിഗണന. നേരത്തെ വി എസ് സുനിൽ കുമാറിനെ പറവൂരിൽ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വി എസ് സുനിൽകുമാർ മത്സരിപ്പിച്ചേക്കില്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരരാജിനെ ഇത്തവണ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് സിപിഐ നേതൃത്വം. വത്സരാജിനെ കയ്പ്പമംഗലത്ത് പരിഗണിക്കാനാണ് ആലോചിക്കുന്നത്. ഇവിടുത്തെ സിറ്റിംഗ് എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററെ കൊടുങ്ങല്ലൂരോ പറവൂരിലോ മാറ്റി മത്സരിപ്പിക്കാനാണ് സിപിഐ ആലോചിക്കുന്നത്. ടൈസൺ മാസ്റ്ററെ കൊടുങ്ങല്ലൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ കൊടുങ്ങല്ലൂരിലെ സിറ്റിംഗ് എംഎൽഎ വി ആർ സുനിൽ കുമാറിനെയാവും പറവൂരിൽ മത്സരിപ്പിക്കുക.
Content Highlights: CPI plans to field a strong candidate to take on Congress strongman and Opposition Leader V.D. Satheesan in Paravur assembly constituency for the 2026 Kerala elections, with sitting MLAs under consideration amid intensified political rivalry in Ernakulam district.