മലപ്പുറം വണ്ടൂരിൽ എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു

എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മലപ്പുറം : മലപ്പുറത്ത് വണ്ടൂരിൽ എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അൽ യസവാണ് മരിച്ചത്.

മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ വീട്ടിലാണ് എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

കുട്ടിയുടെ മരണത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്താൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Content Highlight : An eight-month-old baby was brought dead to the hospital in Wandoor, Malappuram.

To advertise here,contact us