കല്പ്പറ്റ: ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീതയ്ക്ക് സസ്പെൻഷൻ. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യയുടെ പരാതിയിലാണ് നടപടി. നൂൽപ്പുഴയിൽ ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ചെന്നാണ് പരാതി. ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവുമാണെന്ന് കാട്ടിയാണ് ഗീതയെ സസ്പെന്ഡ് ചെയ്തത്.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി തരംമാറ്റാൻ അനുമതി നൽകിയില്ലയെന്നും പരാതിയിൽ പറയുന്നുണ്ട്. ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പതിനായിരം രൂപ തരാമെങ്കിൽ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള് ആവശ്യപ്പെട്ടുവെന്നും കെജെ ദേവസ്യയുടെ പരാതിയിലുണ്ട്. പണം നൽകാനുള്ള ആവശ്യം നിരസിച്ചതോടെ തരം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചുവെന്നുമാണ് പരാതിയില് പറയുന്നു.
Content Highlight : Wayanad Deputy Collector C Geetha suspended over complaints of lapses in land reclassification procedures