'പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുത്'; പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും ഉമര്‍ ഫൈസി മുക്കം

'ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല'

കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അംഗം ഉമര്‍ ഫൈസി മുക്കം. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ യോഗത്തിലാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.

പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുത്. ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴി പിഴച്ച് പോയവരെ പരിഗണിക്കാനാകില്ല. സമസ്ത വിലക്കിയവരുമായുള്ള കൂട്ടുകെട്ട് പാടില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രസ്ഥാനങ്ങളുമായി പാണക്കാട് തങ്ങള്‍മാര്‍ സഹകരിക്കുന്നു. മുജാഹിദുകളുടെ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല. ജമാഅതെ ഇസ്ലാമിയുടെ വോട്ടുപോലും സ്വീകരിക്കരുതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. നബിയുടെ പാരമ്പര്യം മാത്രം പോര വിശ്വാസത്തില്‍ നിന്ന് വഴി പിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us