തിരുവനന്തപുരം ; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തി. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിക്ക് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. കൂടുതൽ തെളിവുശേഖരണം നടത്തുന്നതായും അറിയിച്ചു. ഇന്നലെ കൊല്ലം വിജിലൻസ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ മുതൽ നേരിട്ട് കൈകാര്യം ചെയ്ത ഗോവര്ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയ എല്ലാം പ്രതികളുമായിട്ട് തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും എസ്ഐടി കോടതിയെ അറിയിച്ചു. ദ്വാരപാലക പാളികൾ കൊണ്ടു പോകുമ്പോഴും കട്ടിളപ്പാളി കൊണ്ടുപോകുമ്പോഴും തന്ത്രി ഇടപെട്ടിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.
സ്മാർട്ട് ക്രിയേഷൻസുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേരളത്തിന് പുറത്തും തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചനയുടെ എല്ലാ ഘട്ടങ്ങളിലും തന്ത്രിയുണ്ടായിയെന്നും എസ്ഐടി പറഞ്ഞു. മുരാരി ബാബുവിന്റെ മൊഴിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സിഡിആർ രേഖകളും തന്ത്രിക്കെതിരെയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ശ്രീറാംപുര ക്ഷേത്രത്തിലെ തന്ത്രിയുടെ ഇടപാടുകളിലും ദുരൂഹതയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്നലെ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷകസംഘം (എസ്ഐടി) വീണ്ടും ചോദ്യംചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണ് എസ്ഐടിയുടെ നീക്കം.
അതേസമയം ദ്വാരപാലക പാളികളില് നിന്ന് മാത്രം ഒന്നരക്കിലോയിലേറെ സ്വര്ണം നഷ്ടമായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തി. 1998ല് ഈ പാളികളില് പൊതിഞ്ഞത് രണ്ട് കിലോയോളം സ്വര്ണമാണ്. എന്നാല് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി തിരികെയെത്തിച്ചപ്പോള് 394.9 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്ഐടി കൊല്ലം ജില്ലാ വിജിലന്സ് കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.ബാക്കി സ്വര്ണം കൊള്ളയടിച്ചെന്ന് എസ്ഐടി വ്യക്തമാക്കി. ദ്വാരപാലക പാളികളിലെ മാത്രം കണക്കാണ് ഇപ്പോള് പുറത്ത് വന്നത്. കട്ടിളപ്പാളിയിലെ സ്വര്ണം കൂടിയാവുമ്പോള് നഷ്ടം കൂടുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്.
വേര്തിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യത്തെ കണക്ക്. എന്നാല് അഞ്ചിലൊന്ന് സ്വര്ണം മാത്രമേ നിലവില് ദ്വാരപാലക പാളികളില് ഉള്ളൂവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. പവന് കണക്കില് നോക്കിയാല് 250 പവന് സ്വര്ണത്തില് നിന്നും തിരികെയെത്തിയപ്പോള് 50 പവന് സ്വര്ണം മാത്രമാണ് ദ്വാരകപാളികളില് ഉണ്ടായിരുന്നത്.
ശബരിമലയില് നടന്നത് കൂട്ടക്കവര്ച്ചയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അയ്യപ്പന്റെ സ്വത്ത് പ്രതികള് കൂട്ടം ചേര്ന്ന് കൊള്ളയടിച്ചുവെന്നും കൂട്ടക്കവര്ച്ചയില് കൂടുതല് പ്രതികള് ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. എസ്ഐടി കണ്ടെത്തിയ രേഖകളില് നിന്ന് കൂട്ടക്കവര്ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
എ പത്മകുമാറിനെതിരെയുെം ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണമുണ്ട്. പത്മകുമാർ മുൻ എംഎൽഎയും ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡന്റുമാണെന്ന് നീരിക്ഷിച്ച കോടതി സ്വാധീനിശക്തിയുള്ള ആളായ പത്മകുമാർ അന്വേഷണത്തെ സ്വാധീനിച്ചേക്കാം. കെപി ശങ്കര് ദാസിനെതിരെയും വീണ്ടും ഹൈക്കോടതി വിമർശനം ഉണ്ടായി. ആദ്യ ഘട്ടത്തില് അന്വേഷണവുമായി സഹകരിച്ചയാളാണ് കെപി ശങ്കര്ദാസ്. പെട്ടെന്നാണ് കെപി ശങ്കര്ദാസിന്റെ ആരോഗ്യനില മോശമായത്. ആശുപത്രിയില് പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം അറസ്റ്റ് ഒഴിവാക്കാനാവില്ല. കെ പി ശങ്കര് ദാസിന്റെ അറസ്റ്റ് മനപൂര്വ്വം വൈകി. കെപി ശങ്കര്ദാസിന്റെ മകന് ഡിഐജി ആണെന്നും ഹൈക്കോടതി പറഞ്ഞു. ഡിസംബര് 5 മുതല് 19 വരെ അന്വേഷണത്തില് വീഴ്ചയുണ്ടായെന്നും ഹൈക്കോടതി ആവർത്തിച്ചു. മൂന്ന് പ്രതികള്ക്ക് ജാമ്യം നിഷേധിച്ച വിധിയിലാണ് നിരീക്ഷണം ആവര്ത്തിച്ചത്.
മുരാരി ബാബുവിന് സ്വാഭാവിക ജാമ്യത്തിന് അര്ഹതയുണ്ടെന്നും 90 ദിവസത്തിനകം കുറ്റപത്രം നല്കിയില്ലെങ്കില് സ്വാഭാവിക ജാമ്യം ലഭിക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നാല് ഇപ്പോള് ജാമ്യം നല്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ശബരിമല സ്വര്ണക്കൊള്ളക്കേസില് മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്ശന ഉപാധികളോടെ കൊല്ലം വിജിലന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കട്ടിളപ്പാളി കേസില് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില് പോറ്റി ജയിലില് തുടരും.
Content Highlight : SIT says Thantri kandararu rajeevaru direct involvement in Sabarimala gold robbery case.The SIT has found that the Thantri kandararu rajeevaru was involved in smuggling twice and that the Tantri had financial dealings with the accused.