'പാർട്ടി പറഞ്ഞാൽ മത്സരിക്കും'; കോഴിക്കോട് സൗത്ത് മണ്ഡലവുമായി വൈകാരികബന്ധമെന്ന് മുനീർ; രാഷ്ട്രീയത്തിൽ സജീവമാകും

പാര്‍ട്ടി നേതൃത്വം പറയുന്നത് അനുസരിച്ച ശീലം മാത്രമേ ഞങ്ങൾക്കുള്ളൂവെന്നും എം കെ മുനീർ പറഞ്ഞു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കൊടുവളളി എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീര്‍. ആരോഗ്യം വീണ്ടെടുത്തെന്നും ഈ മാസം അവസാനത്തോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമെന്നും എം കെ മുനീര്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും കോഴിക്കോട് സൗത്ത് മണ്ഡലവുമായി വൈകാരിക ബന്ധമുണ്ടെന്നുമായിരുന്നു മുനീറിന്‍റെ പ്രതികരണം.

'ഞങ്ങളുടെ ഉന്നത നേതാക്കന്മാര്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. മത്സരിക്കേണ്ട എന്ന് പറഞ്ഞാല്‍ മത്സരിക്കില്ല. പാര്‍ട്ടി നേതൃത്വം പറയുന്നത് അനുസരിച്ച ശീലം മാത്രമേ ഞങ്ങള്‍ക്കൊക്കെ ഉളളൂ. ഞാന്‍ മൂന്നുതവണ കോഴിക്കോട് സൗത്ത് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. കോഴിക്കോട് എന്റെ നാടുകൂടിയാണല്ലോ', എം കെ മുനീര്‍ പറഞ്ഞു.

മുനീറിനെ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് താൽപ്പര്യപ്പെടുന്നുവെന്നാണ് വിവരം. മുനീർ മത്സരിച്ചാൽ കോഴിക്കോട് സൗത്ത് തിരിച്ചുപിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് പാർട്ടി. മത്സരിക്കാൻ മുനീർ സന്നദ്ധത പ്രകടിപ്പിച്ചതിനാൽ അദ്ദേഹത്തെ തന്നെ സൗത്തിൽ നിർത്താനാകും പാർട്ടിയുടെ തീരുമാനം. മുനീർ സൗത്തിലേക്ക് എത്തിയാൽ കൊടുവളളിയിൽ പി കെ ഫിറോസിനാണ് സാധ്യത.

Content Highlights: MK Muneer express interest to contest from kozhikkode south in assembly election

To advertise here,contact us